Connect with us

Kerala

താമരശ്ശേരിയില്‍ വാഹനാപകടം: രണ്ടുപേര്‍ മരിച്ചു

Published

|

Last Updated

താമരശ്ശേരി: ദേശീയപാതയില്‍ പെരുമ്പള്ളി അങ്ങാടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. കല്‍പ്പറ്റ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കല്‍പ്പറ്റ അമൃതാലയത്തില്‍ ജയചന്ദ്രന്‍ (59), ഭാര്യാ സഹോദരന്‍ മോഹനന്‍(58) എന്നിവരാണ് മരിച്ചത്. ജയചന്ദ്രന്റെ മകന്‍ വിജേഷ്(28) സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ചികിത്സയിലാണ്.

വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് കോഴിക്കോട്ടു നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറ് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിക്കും കാറിനും ഉള്ളില്‍ അകപ്പെട്ട ഇവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് കാറ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Latest