Connect with us

National

റോഹ്ത്തക്ക് പീഡനം എഴുപേര്‍ അറസ്റ്റില്‍; ഒരാള്‍ ആത്മഹത്യ ചെയ്തു

Published

|

Last Updated

റോഹ്ത്തക്ക്: മനോദൗര്‍ബല്യമുള്ള യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ വിഷം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. ഒന്‍പതാം പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചതനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്.

ഫെബ്രുവരി നാലിനാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ നായ കടിച്ചെടുത്ത നിലയിലായിരുന്നു. ക്രൂരമായ പീഡനത്തിനിരയായ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ കല്ലുകളും കമ്പുകളും തിരുകിവെച്ച നിലയിലായിരുന്നു.

കാണാതായി മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചികില്‍സക്കായി സഹോദരിയോടൊപ്പം താമസിക്കുമ്പോഴാണ് യുവതിയെ കാണാതായത്.പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന പരാതിയുണ്ട്.

Latest