ബാര്‍ കോഴ: രാജ്കുമാര്‍ ഉണ്ണി വിജിലന്‍സിന് മൊഴി നല്‍കി

Posted on: February 9, 2015 3:20 pm | Last updated: February 11, 2015 at 9:33 am

barതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്ന രാജ്കുമാര്‍ ഉണ്ണിയുടെ സംഭാഷണമുള്ള ശബ്ദ രേഖ ബിജു രമേശ്‌ വിജിലന്‍സിന് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്കുമാറിന്റെ മൊഴിയെടുത്തത്.
മാണിയടക്കമുള്ള മന്ത്രിമാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് രാജ്മകുമാര്‍ ഉണ്ണി നേരത്തെ പറഞ്ഞിരുന്നു. പൂജപ്പുര വിജിലന്‍സ് ആസ്ഥാനത്ത് എത്തിയാണ് മോഴി നല്‍കിയത്. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി എം കൃഷ്ണദാസിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തുന്നുണ്ട്.