Connect with us

National

നടപടിയെടുക്കാന്‍ കള്ളപ്പണക്കാരുടെ പേര് മാത്രം പോര തെളിവു വേണം: ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണക്കാരുടെ പേര് മാത്രം പുറത്തുവിട്ടത് കൊണ്ട് സര്‍ക്കാരിന് നടപടിയെടുക്കാനാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിന് തെളിവുകള്‍ ആവശ്യമാണ്.തെളിവുണ്ടെങ്കിലേ നടപടി സ്വീകരിക്കാന്‍ കഴിയൂ. കുറച്ചു പേര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
350 പേരുടെ വിവരങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കി. മാര്‍ച്ച് 31 നകം മുഴുവന്‍ കള്ളപ്പണക്കാരുടെയും വിവരങ്ങള്‍ പരിശോധിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള 1195 പേരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

Latest