Connect with us

National

ജിതന്‍ റാം മഞ്ചിയെ ജെഡിയു പുറത്താക്കി

Published

|

Last Updated

പാറ്റ്‌ന: ബിഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയെ ജെഡിയുവില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് പ്രഥമികാംഗത്വം റദ്ദാക്കിയത്. മഞ്ചി നിയമസഭാകക്ഷി നേതാവല്ലെന്ന് കെ സി ത്യാഗി അറിയിച്ചു. പുറത്താക്കിയതിനെതിരെ മഞ്ചി അനുകൂലികള്‍ ഹൈക്കോടതിയെ സമീപിച്ചു.
ബിഹാറില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി മഞ്ചിയോട് രാജിവയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം രാജിവയ്ക്കാന്‍ തയ്യാറായില്ല. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജിവയ്ക്കില്ലെന്ന് മഞ്ചി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ബിജെപിയുമായി ചേര്‍ന്ന് അധികാരത്തില്‍ തുടരാനാകുമെന്നാണ് അദ്ദേഹം കരുതുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് മഞ്ചി ഗവര്‍ണറെ കാണുന്നുണ്ട്. ഈ മാസം 20ന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.