Connect with us

Palakkad

പാരാമെഡിക്കല്‍ ലാബുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

Published

|

Last Updated

പാലക്കാട്: പാരാമെഡിക്കല്‍ ലാബുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുന്നതിനായി മാനദണ്ഡങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ലാബുകള്‍ പരിശോധിക്കുന്നതിനും അനധികൃതമായി പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയുമാണെന്ന് പാലക്കാട് താലൂക്ക് വികസന സമിതിയോഗം വിലയിരുത്തി. കൂടാതെ നിശ്ചിത യോഗ്യത ഇല്ലാത്ത വ്യജാ ഡോക്ടര്‍മാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരെ ശിക്ഷിക്കുന്നതിനോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ യാതൊരുവിധ നിയമവ്യവസ്ഥയും സര്‍ക്കാര്‍തലത്തില്‍ പുറപ്പെടുവിച്ചിട്ടില്ല എന്നും യോഗം അഭിപ്രായപ്പെട്ടു. സ്വകാര്യ ആശുപത്രികളില്‍ മരുന്നു പരീക്ഷണത്തിന് വിധേയരായി ജീവന്‍ നഷ്ടപ്പെടുന്നവരുടെയും അംഗഭംഗം സംഭവിക്കുന്നവരുടെയും കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചോ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനോ പരിശോധിക്കുന്നതിനോ വ്യക്തമായ നിയമം ഇല്ലന്ന് യോഗം വിലയിരുത്തി. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ലൈസന്‍സ് ല”ിക്കാത്ത വാഹനങ്ങളിലെ മാലിന്യം എവിടെ നിക്ഷേപിക്കുന്നുവെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ആയത് പുഴയിലും മറ്റ് ജല സ്രോതസ്സുകളിലും തളളുന്നതിനാല്‍ മാരകമായ പല രോഗങ്ങളും വരാനുളള സാധ്യത കൂടുതലായതിനാല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ജനവാസമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തി സംസ്‌കരിക്കേണ്ടതിനു വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് താലൂക്ക് വികസനസമിതിയോഗം വിലയിരുത്തി. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ വെളിച്ചെണ്ണ വിഷാംശം ഉളള പാരഫിന്‍ തുടങ്ങിയ സാധനങ്ങളുടെ മിശ്രിതമാണെന്നും ആയതിന്റെ ഉപയോഗംമൂലം ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ വരുവാനുളള സാധ്യത കൂടുതലാണെന്നും ഇത്തരത്തിലുളള വ്യാജ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും തടയുന്നതിനും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ രൂപരേഖ തയ്യാറാക്കേണ്ടത് അത്യാവശ്യമായതിനാല്‍ മേല്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ യോഗം തീരുമാനിച്ചു.
പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബുവിന്റെ അധ്യക്ഷത വഹിച്ചു.