Connect with us

Wayanad

ഹൈവേ മാര്‍ച്ചിനെ വരവേല്‍ക്കാന്‍ നീലഗിരി ഒരുങ്ങി

Published

|

Last Updated

ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ ഈ മാസം 26, 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ താജുല്‍ ഉലമാ നഗറില്‍ മലപ്പുറം കോട്ടക്കലില്‍ വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി നയിക്കുന്ന ഹൈവേമാര്‍ച്ചിനെ വരവേല്‍ക്കാന്‍ നീലഗിരി ഒരുങ്ങി. ഹൈവേമാര്‍ച്ച് ഫെബ്രുവരി പന്ത്രണ്ടിനാണ് നീലഗിരിയിലെത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് ഗൂഡല്ലൂര്‍ നഗരത്തില്‍ എത്തുന്ന മാര്‍ച്ചിന് ആവേശ്വജ്ജലമായ സ്വീകരണം നല്‍കും. ആദര്‍ശ പ്രചാരണ രംഗത്തും, ആധുര സേവന രംഗത്തും, വൈജ്ഞാനിക മണ്ഡലങ്ങളിലും മുസ് ലിംകളുടെ ആദര്‍ശ ശബ്ദമായി പ്രവര്‍ത്തിക്കുന്ന എസ് വൈ എസ് ചരിത്രം രചിക്കുകയാണ്. സംഘടനാ കലണ്ടറില്‍ കേരളത്തിനോടൊപ്പം നില്‍ക്കുന്ന നീലഗിരി എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ജ്വരത്തിലാണ്. സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യൂനിറ്റ് തലങ്ങളില്‍ ഒരു വര്‍ഷം മുമ്പേ തുടങ്ങിയിരുന്നു. സമ്മേളനം ഒരു ചരിത്രസംഭവമാക്കി മാറ്റുന്നതിന് പ്രവര്‍ത്തകര്‍ കര്‍മനിരധരാണ്. നീലഗിരി സ്വഫ് വ അംഗങ്ങള്‍ സമ്മേളനത്തിന്റെ മുതല്‍കൂട്ടാണ്. കേരളം കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ് സമ്മേളനത്തിനായി കാത്തിരിക്കുന്നത്. നാടും നഗരവും തൊട്ടുണര്‍ത്തി കടന്നുപോകുന്നതാണ് ഹൈവേമാര്‍ച്ച്. പ്രവര്‍ത്തകര്‍ യൂനിറ്റ് തലങ്ങളിലെ ടൗണുകളെ കൊടികളാലും മറ്റും അലങ്കരിക്കാനുള്ള തയ്യാറൊടുപ്പിലാണ്. സമ്മേളന പ്രതിനിധികളുടെ അംഗത്വ റജിട്രേഷന്‍ നടപടി ക്രമങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. യൂനിറ്റുകളില്‍ നിന്ന് സംസ്ഥാന സമിതിക്ക് നല്‍കേണ്ട വിഹിതം സോണ്‍ തലത്തിലെ നേതാക്കള്‍ ഏറ്റുവാങ്ങും.. ജില്ലയിലെ സോണ്‍ തലങ്ങളില്‍ ബുധനാഴ്ച റോഡ് മാര്‍ച്ച് നടക്കും. ദേവര്‍ഷോല സോണ്‍ റോഡ് മാര്‍ച്ചിന് കെ കെ അബ്ദുറഹ്മാന്‍ ഫൈസിയും, ഗൂഡല്ലൂര്‍ സോണ്‍ റോഡ് മാര്‍ച്ചിന് അഡ്വ. കെ യു ശൗക്കത്തും, പന്തല്ലൂര്‍ സോണ്‍ റോഡ് മാര്‍ച്ചിന് സി കെ കെ മദനിയും നേതൃത്വം നല്‍കും. ഇതുസംബന്ധമായി ഗൂഡല്ലൂര്‍ ദഅ#്‌വാസെന്ററില്‍ നടന്ന ജില്ലാ എസ് വൈ എസ്, ഇ സി സംയുക്തയോഗം സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സി കെ എം പാടന്തറ അധ്യക്ഷതവഹിച്ചു. സി കെ കെ മദനി, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, മജീദ് ഹാജി ഉപ്പട്ടി, ഗഫൂര്‍ ചേരമ്പാടി, എ മുഹമ്മദ്, കെ എച്ച് മുഹമ്മദ്, അഷ്‌റഫ് മദനി, ഖാലിദ് ന്യുഹോപ്പ്, സി എം അലി ഫൈസി, ശിഹാബുദ്ധീന്‍ മദനി, അയ്യൂബ് തുടങ്ങിയവര്‍ സംബന്ധിച്ചു. സലാം പന്തല്ലൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.