Connect with us

Wayanad

കുരങ്ങുപനി: ജാഗ്രത പാലിക്കണമെന്ന് വിദഗ്ധ സംഘം

Published

|

Last Updated

കല്‍പ്പറ്റ: കുരങ്ങുപനിക്കെതിരെ പൊതുജനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രതപാലിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മുന്നറിയിപ്പു നല്‍കി.
ജില്ലയില്‍ കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും വിവര ശേഖരണത്തിനുമായാണ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രഫ.ഡോ.തോമസ് ബീന അസോഷ്യേറ്റ് പ്രഫ.ഡോ ജയകൃഷ്ണന്‍,ഡോ.ബിന്‍സു,ഡോ.കണ്ണന്‍ എന്നിവരുടെ സംഘം എത്തിയത്.
ജില്ലാ കലക്ടര്‍ വി കേശവന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ വകുപ്പ് തല ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി.യോഗ തീരുമാനങ്ങള്‍: ചത്തതോ അവശനിലയിലായതോ ആയ കുരങ്ങിനെകണ്ടാല്‍ ഉടന്‍വനംവകുപ്പിനെ വിവരം അിറയിക്കുക.ചത്ത കുരങ്ങിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ചെള്ള് വ്യാപരിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും അടുത്തേക്ക് പോകരുത്.ചത്ത കുരങ്ങിനെ കുറിച്ച് വിവരം ലഭിച്ചാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേല്‍ നടപടി സ്വീകരിക്കണം.ആവശ്യമെങ്കില്‍ വെറ്ററിനറി വകുപ്പിന്റെയോ ആനിമല്‍ ഹസ്ബന്ററിവകുപ്പിന്റെയോ സഹായംതേടാം.വനംവകുപ്പിലെ മുഴുവന്‍ സ്ഥിരജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും വാക്‌സിനേഷന്‍ എടുക്കണം.രോഗബാധിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കോര്‍പ്പസ് ഫണ്ടില്‍ നിന്നും ചികില്‍സാധനസഹായം അനുവദിക്കും.അവശനിലയിലായ കുരങ്ങിനെകണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ താലൂക്ക് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്പറിലോ,04936 204151 എന്ന നമ്പറിലോ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

Latest