കാല്‍നാട്ടലിന് ആയിരങ്ങള്‍ സാക്ഷി

Posted on: February 9, 2015 10:00 am | Last updated: February 9, 2015 at 10:00 am

sys logoകോട്ടക്കല്‍: ചരിത്ര സംഗമത്തിന് നാളുകള്‍ ബാക്കി നില്‍കെ നഗറിയിലെ കാല്‍ നാട്ടല്‍ കര്‍മത്തില്‍ പങ്കെടുക്കാനെത്തിയത് ആയിരങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും താജുല്‍ ഉലമാ നഗറിലെ പന്തലിനുള്ള കാല്‍നാട്ടല്‍ കര്‍മത്തില്‍ പങ്കെടുക്കാനാണ് ഇന്നലെ ആയിരങ്ങള്‍ ഒഴുകി എത്തിയത്.

വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേക അറിയിപ്പ് പോലുമില്ലാതെ എത്തിയ ജനസാഗരത്തെ കണ്ട് പലരും അത്ഭുതം കൂറി. നടക്കാനിരിക്കുന്ന മഹാസംഗമത്തിന്റെ വിളംബരം കൂടിയായിരുന്നു എടരിക്കോട്ടെ വയല്‍. പ്രകടനങ്ങളായും കാല്‍നടയായും വാഹനം കയറിയും പ്രവര്‍ത്തകര്‍ കാല്‍നാട്ടല്‍ വേദിയിലേക്ക് ഒഴുകുകയായിരുന്നു. മദ്‌റസ അധ്യാപകരുടെ കാല്‍നട പ്രയാണമാണ് ശ്രദ്ധേയമായത്.
റൈയ്ഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, കുറ്റിപ്പാല, വൈലത്തൂര്‍ റെയ്ഞ്ചുകളിലെ മുഅല്ലിംകളാണ് കാല്‍നാട്ടല്‍ കര്‍മത്തിന്റെ വിളംബരം മുഴക്കി കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി വേദിയിലെത്തിയത്. സമീപ പ്രദേശത്തെ പ്രവര്‍ത്തകരും അനുഭാവികളും കൊച്ചു പ്രകടനങ്ങളായും മറ്റും സമ്മേളനത്തിനെത്തി.
എസ് ജെ എം ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങളുടെ നേതൃത്തിലാണ് വൈലത്തൂര്‍ റൈഞ്ച് യാത്ര വേദിയിലെത്തിയത്. രാവിലെ തൊട്ടെ എടരിക്കോട്ടും സമ്മേളന പാട പരിസരവും പ്രവര്‍ത്തകര്‍ എത്തിയിരുന്നു. സമ്മേളന നഗരിയില്‍ നടന്ന സംഗമത്തില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രസംഗിച്ചു. യൂസുഫുല്‍ ജീലാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
പതിനയ്യായിരം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ ഒരു ലക്ഷം പ്രവര്‍ത്തകര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള പന്തലാണ് നഗരിയില്‍ നിര്‍മിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പന്തല്‍ നിര്‍മിക്കുന്നത്. ദേശീയ പാതയും സംസ്ഥാന പാതയും ഒരേസമയം മുഖമാകുന്ന നിലയിലാണ് പന്തല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈമാസം 26, 27, 28, അടുത്തമാസം ഒന്ന് തീയതികളില്‍ താജുല്‍ ഉലമ നഗറിലാണ് സമ്മേളനം.
ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി, ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് അഹ്മദ് ശിഹാബ് തിരൂര്‍കാട്, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബൂഹനീഫല്‍ ഫൈസി തെന്നല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സി പി സൈദലവി മാസ്റ്റര്‍, മജീദ് കക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, പ്രൊഫ. കെ എം എ റഹീം, ചാലിയം ബാവ ഹാജി, അബ്ദുല്‍ ഹഖീം അസ്ഹരി, ഡോ. അംജദ് റശീദ് ജോര്‍ദാന്‍, പകര മുമഹമ്മദ് അഹ്‌സനി, എം എന്‍ സിദ്ദീഖ് ഹാജി, സയ്യിദ് സൈനുല്‍ആബിദീന്‍, മുസ്തഫ കോഡൂര്‍ പങ്കെടുത്തു.

മുഅല്ലിം റാലി നടത്തി
കൊളത്തൂര്‍: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് ജെ എം കൊളത്തൂര്‍ റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഅല്ലിം റാലി നടത്തി. എടയൂര്‍ മണ്ണത്ത് പറമ്പില്‍ നടന്ന റാലിയില്‍ റെയ്ഞ്ചിലെ വിവിധ മദ്‌റസകളില്‍ നിന്നുള്ള മുഅല്ലിംകള്‍ പങ്കെടുത്തു.
സുന്നി ബാല സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അഭിവാദ്യ റാലിയും നടന്നു. ടി ടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുശുക്കൂര്‍ സഖാഫി, എന്‍ അലവി മുസ്‌ലിയാര്‍, അബൂബക്കര്‍ സഖാഫി റാലിക്ക് നേതൃത്വം നല്‍കി.
പദയാത്ര നടത്തി
തിരൂരങ്ങാടി: എസ് വൈ എസ് സമ്മേളന നഗരിയിലെ പന്തലിനുള്ള കാല്‍നാട്ടര്‍ കര്‍മത്തിലേക്ക് തിരൂരങ്ങാടി റെയ്ഞ്ച് എസ് ജെ എമ്മിന്റെ ആഭിമുഖ്യത്തില്‍ 60 മുഅല്ലിംകള്‍ നടത്തിയ പദയാത്ര നടത്തി.
റെയ്ഞ്ചില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മുഅല്ലിംകള്‍ പദാകയുമേന്തിയാണ് എട്ട് കിലോമീറ്ററിലധികം നടന്നത്. കക്കാട് നടന്ന ചടങ്ങളില്‍ ജാഥാക്യാപ്ടന്‍ വി പി ഐ തങ്ങള്‍ക്ക് മമ്പുറം സയ്യിദ് ഹസന്‍ കോയതങ്ങള്‍ അഹ്‌സനി പതാക കൈമാറി.
സമ്മേളന നഗരിയിലെ കാല്‍നാട്ടല്‍ ചടങ്ങ് ആരംഭിക്കന്നതിന്റെ തൊട്ടുമുമ്പായി എത്തിയ പദയാത്രയെ സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, എസ ്‌ജെഎം സംസ്ഥാന സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സി പി സൈതലവി മാസ്റ്റര്‍, സീനത്ത് അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വഗതസംഘം ഭാരവാഹികള്‍ സ്വീകരിച്ചു.
ജാഥക്ക് പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പി അലവി ഫൈസി, ഉബൈദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.