സൗഹാര്‍ദ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപെടല്‍ വേണം: പേരോട്

Posted on: February 9, 2015 12:15 am | Last updated: February 9, 2015 at 12:15 am

perodeകോന്നി: മതസൗഹാര്‍ദവും മതമൈത്രിയും നിലനിര്‍ത്താന്‍ സമുദായ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്കൊപ്പം സര്‍ക്കാറിന്റെ ഇടപെടലും അനിവാര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. വ്യത്യസ്ത മതങ്ങളും സംസ്‌കാരങ്ങളും കൊണ്ട് സമ്പന്നമായ നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം വാര്‍ത്തകള്‍ മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദവും പരസ്പര ബഹുമാനവും നഷ്ടപ്പെടുന്നതിലൂടെ നാടിന്റെ സമാധാനം ഇല്ലാതാകും. ഇതിനെതിരെ യോജിച്ച പ്രതിരോധമാണുയരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.