Connect with us

Idukki

എസ് വൈ എസ് പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്ക് മാതൃക: പി ജെ ജോസഫ്

Published

|

Last Updated

തൊടുപുഴ: എസ് വൈ എസ് നടത്തികൊണ്ടിരിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പി ജെ ജോസഫ് പറഞ്ഞു. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടന വിവിധ മേഖലകളില്‍ നിരവധി പദ്ധതികളാണ് സമര്‍പ്പിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. തുടങ്ങിവെച്ച പരിപാടികള്‍ നല്ല നിലയില്‍ പൂര്‍ത്തികരീക്കാനും പുതിയവ ആവിഷ്‌ക്കരിക്കാനും കഴിയുന്ന സംഘടനയാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയും പുതിയ മേഖലകളില്‍ എസ് വൈ എസിന്റെ ശ്രദ്ധ പതിയണം- മന്ത്രി പറഞ്ഞു. ഹൈവേ മാര്‍ച്ചിന്റെ തൊടുപുഴയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

---- facebook comment plugin here -----

Latest