Connect with us

Kollam

സഹദിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതെ ഡോക്ടര്‍മാര്‍

Published

|

Last Updated

കൊല്ലം: തന്നെ പിടികൂടിയ രോഗമെന്തെന്നറിയാതെ ആശുപത്രി കിടക്കയില്‍ വേദന കടിച്ചമര്‍ത്തി കിടക്കുന്ന സഹദ് ഡോക്ടര്‍മാരോട് ചോദിച്ചു. എന്തിനാണ് എന്റെ ജീവന്‍ ഇങ്ങനെ രക്ഷിച്ചെടുക്കുന്നത്. സഹദിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കാതെ മുഖം തിരിക്കാന്‍ മാത്രമെ അവനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ. ആധുനിക ആരോഗ്യ ശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന അപൂര്‍വ്വ രോഗത്തിന് കീഴ്‌പ്പെട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹദെന്ന പതിനാറുകാരന്‍ മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്‍പ്പടെ എല്ലാവര്‍ക്കും നൊമ്പരക്കാഴ്ചയാണ്. കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ സഹദിന് ഒരു മാസം മുമ്പ് പനി പിടിപെട്ടതാണ് തുടക്കം. പെട്ടെന്നായിരുന്നു പൊടുന്നനെ രോഗത്തിന്റെ കാഠിന്യമേറി്. കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ച് ശരീരഭാഗങ്ങള്‍ കരിഞ്ഞുണങ്ങി തുടങ്ങി. മുക്കിന്റെ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടവും നിലച്ചു. ആദ്യമൊന്നും രോഗത്തിന്റെ പേരു പോലും കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. വിശദമായ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ മാരകമായ രോഗത്തിന്റെ പേര് സഹദിന്റെ മാതാപിതാക്കളെ ഡോക്ടര്‍മാര്‍ അറിയിച്ചു. “മെനിജോഫീസീമീയ” എന്ന് ആധുനിക വൈദ്യശാസ്ത്രം വിളിപ്പേരിട്ട രോഗത്തിന് പ്രതിവിധിയായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് രോഗം ബാധിച്ച അവയവങ്ങള്‍ നീക്കം ചെയ്യുക എന്ന ഏക പോംവഴി മാത്രമാണ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ സഹദിന്റെ ഇരുകാലുകളും മുട്ടിന് താഴെ മുറിച്ചു മാറ്റി. ഒരു കൈയുടെ പത്തിയും മറ്റൊരു കൈയുടെ വിരലുകളും മൂക്കും നീക്കം ചെയ്തു. ഇതിനകം 15ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവായി. 45 ലക്ഷത്തിലധികം രൂപ ചികിത്സാ ചിലവ് വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. മദ്‌റസാ അധ്യാപകനായ കൊല്ലം അയത്തില്‍ കട്ടവിള കിഴക്കേക്കര സ്വദേശി ഫഖ്‌റുദ്ദീന്‍ സഅ്ദിയുടെ രണ്ട് മക്കളില്‍ ഏക ആണ്‍തരിയാണ് സഹദ്. തന്റെ വഴിയില്‍ മതരംഗത്ത് സേവനം ചെയ്യാന്‍ മകനെയും വഴിനടത്തണമെന്നാഗ്രഹിച്ച പിതാവ് മകനെ കരുനാഗപ്പള്ളി കോഴിക്കോടുള്ള ദറസില്‍ പഠിക്കാന്‍ ചേര്‍ക്കുകയായിരുന്നു. എന്നാല്‍ പെട്ടന്നാണ് മാരകരോഗം പിടികൂടിയത്. മനംനൊന്ത് കഴിയുന്ന മാതാപിതാക്കള്‍ക്ക് മകന്റെ ജീവന്‍ രക്ഷിക്കുന്നതിനാവശ്യമായ സാമ്പത്തിക കണ്ടെത്താന്‍ കഴിയുന്നല്ലെന്നത് മറ്റൊരു നൊമ്പരമാണ്. ഇത് തിരിച്ചറഞ്ഞ സഹദിന്റെ സഹപാഠികളായ വിദ്യാര്‍ഥികളും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സഹദ് ചികിത്സാ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കരുണയുള്ളവരുടെ കാരുണ്യം കാത്ത് കരുനാഗപ്പള്ളി യൂനിയന്‍ ബേങ്കില്‍ സഹദിന്റെ ചികിത്സക്കായുള്ള സാമ്പത്തിക സ്വരൂപണത്തിന് പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്.കൈ കാലുകള്‍ മുറിച്ച് മാറ്റാന്‍ വിധിക്കപ്പെട്ട തങ്ങളുടെ കളിക്കൂട്ടുകാരനെ സഹായിക്കാന്‍ സുമനസുകള്‍ മടിക്കാട്ടില്ലെന്ന പ്രതീക്ഷയിലാണ് സഹദിന്റെ സഹപാഠികള്‍. അക്കൗണ്ട് നമ്പര്‍: 54230202010009127. ഐ എഫ് സി കോഡ്: യു ബി ഐ എന്‍ 0554235. വിശദവിവരങ്ങള്‍ക്ക്: 9446252232,9846179285.

SAHAD KOLLAM

---- facebook comment plugin here -----

Latest