Connect with us

Kerala

എസ് വൈ എസ് സമ്മേളനം: സംഗമ പന്തലിന് കാല്‍ നാട്ടി

Published

|

Last Updated

കോട്ടക്കല്‍: കളരി അഭ്യാസത്തിന്റെ ചവിട്ട് ഭൂമികയില്‍ ഇനി പുത്തനൊരു ചരിത്രത്തിലൂടെ കാലം കാലുറപ്പിക്കുന്നു. മെയ് അഭ്യാസികളുടെയും പണ്ഡിത കര്‍മികളുടെയും പടകണ്ട എടരിക്കോട് ക്ലാരി പാടത്ത് ആദര്‍ശപോരാട്ടത്തിന്റെ ചരിത്രം കൂടി കാലം വായിക്കും. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് വേദിയൊരുക്കാന്‍ ഇന്നലെ പന്തലിനുള്ള കാലുകളുറപ്പിച്ചു. സയ്യിദന്‍മാരുടെയും പണ്ഡിത പ്രമുഖരുടെയും മഹനീയ കരങ്ങളാല്‍ പടയോട്ട ഭൂമിയില്‍ കാലുകളുറപ്പിച്ചപ്പോള്‍ അജയ്യതയുടെ ശക്തിഭാഷ്യമായി ആയിരങ്ങള്‍ തക്ബീറുകളുയര്‍ത്തി. ഭക്തിയുടെ പ്രാര്‍ഥനാ വചനങ്ങളില്‍ പ്രവര്‍ത്തക മനസ്സുകള്‍ ഒരു ധീരപോരാട്ടത്തിനുകൂടി നെഞ്ചുവിരിച്ചു. സായാഹ്ന സൂര്യന്റെ തണലില്‍ എടരിക്കോട് പാടം താജുല്‍ ഉലമയെയും അനുസ്മരിച്ചു.
ദേശീയ പാതയും സംസ്ഥാന പാതയും അതിരുടുന്ന വിശാലമായ എടരിക്കോട് പാടത്ത് നാല് നാളുകളിലായി സംഗമിക്കുന്ന സ്ഥിരം പ്രതിനിധികള്‍ക്കുള്ള സൗകര്യം ഒരുക്കിയാണ് ആധുനിക സംവിധിനങ്ങളോടെ പന്തലുകളുയരുന്നത്. അനുബന്ധ പരിപാടികള്‍ക്കുള്ള വേദികളും ഇവിടെ തന്നെ നിര്‍മിക്കും. സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് പന്തലിന് കാല്‍ നാട്ടി.
സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി, ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് അഹ്മദ് ശിഹാബ് തിരൂര്‍കാട്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, അബൂഹനീഫല്‍ ഫൈസി തെന്നല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സി പി സൈദലവി മാസ്റ്റര്‍, മജീദ് കക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, പ്രൊഫ. കെ എം എ റഹീം, ചാലിയം ബാവ ഹാജി, അബ്ദുല്‍ ഹഖീം അസ്ഹരി, ഡോ. അംജദ് റശീദ് ജോര്‍ദാന്‍, പകര മുഹമ്മദ് അഹ്‌സനി, എം എന്‍ സിദ്ദീഖ് ഹാജി, സയ്യിദ് സൈനുല്‍ ആബിദീന്‍, മുസ്തഫ കോഡൂര്‍ പങ്കെടുത്തു. കാല്‍നാട്ടല്‍ കര്‍മത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തില്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പ്രസംഗിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

Latest