Connect with us

National

കര്‍ണാടകയില്‍ പന്നിപ്പനി പടരുന്നു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ ഭീതിജനകമായ രീതിയില്‍ പന്നിപ്പനി പടരുന്നു. ഇതുവരെയായി ആറ് പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചതായി കര്‍ണാടക ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ബെംഗളുരുവില്‍ നാല് പേര്‍ക്കും ബെയ്‌ഡോര്‍, റായിച്ചോര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പനി ബാധിച്ചത്. അതേസമയം കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ പരിശോധനയില്‍ 95ല്‍ പരം പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ആണുബാധ സ്ഥിതീകരിച്ചതായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
ഇതില്‍പ്പെട്ട ആറ്‌പേര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. അണുബാധ കൂടുതല്‍ മേഖലയിലേക്ക് പടരുന്നത് തടയുന്നതിനായി ജനങ്ങള്‍ക്കിടയില്‍ അവബോധന ക്ലാസുകള്‍ സംഘടിപ്പിച്ച് വരികയാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എച്ച് വണ്‍ എന്‍ വണ്‍ സ്ഥിതീകരിക്കപ്പെട്ട സ്ത്രീ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു. ബെംഗളുരുവില്‍ മാത്രം ഇരുപതിലേറെ പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിതികരിച്ചിട്ടുണ്ടെന്ന് ആരോഗ്യവൃത്തങ്ങള്‍ പറഞ്ഞു.

Latest