Connect with us

National

കള്ളപ്പണം: ഇന്ത്യയുമായി സഹികരിക്കാമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ പോരാടാനുള്ള സമ്മര്‍ദത്തിനൊടുവില്‍ ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് സ്വിറ്റ്‌സര്‍ലാന്റ് അറിയിച്ചു. ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലം കാണാതിരിക്കുമ്പോള്‍ തന്നെ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടിരുക്കുകയാണെന്ന് സ്വിറ്റ്‌സര്‍ലാന്റ് വ്യക്തമാക്കി. അതിനിടെ അന്താരാഷ്ട്ര ധനകാര്യ നികുതി സംബന്ധിച്ച കാര്യങ്ങളിലെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നാല് പ്രധാന പങ്കാളികളിലൊരാളായി സ്വിറ്റ്‌സര്‍ലാന്റ് ഇന്ത്യയെ തിരഞ്ഞെടുത്തു. അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയവയാണ് മറ്റു മൂന്ന് രാജ്യങ്ങള്‍.
ബേങ്കിംഗ് സുരക്ഷക്ക് പേരുകേട്ട സ്വിറ്റ്‌സര്‍ലാന്റ് അനധികൃതമായ ഫണ്ടുകളുടെ ഒഴുക്ക് തടയാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദ9ത്തിലായിരുന്നു. രാജ്യത്തെ പലരും അനധികൃതമായും നിയമം ലംഘിച്ചും പണം നിക്ഷേപിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡാറ്റകള്‍ മോഷ്ടിക്കുകയാണെന്ന ആരോപണമുയര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍ അത് തടയുകയിരുന്നു. ഇന്ത്യ ഇപ്പോള്‍ സ്വതന്ത്രമായ തെളിവുകളുടെ പിന്‍ബലത്തിലാണ് ചോദി്യക്കുന്നതെന്നും അതുകൊണ്ട് വിവരങ്ങള്‍ കൈമാറുമെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്വിറ്റ്‌സര്‍ലാന്റ് സന്ദര്‍ശിച്ച് കള്ളപ്പണം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. രേഖകള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ കാരണം വിവരകൈമാറ്റം നടന്നിരുന്നില്ല. എന്നാല്‍ സ്വിറ്റസര്‍ലാന്റ് മുന്നോട്ട് വന്നതോടെ കള്ളപ്പണക്കാര്‍ ആരൊക്കെയ്യാണെന്ന് ഇനിയറിയാം

Latest