Connect with us

Kasargod

വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കണം ചെറുക്കും :എ ഐ എസ് എഫ്

Published

|

Last Updated

കുമ്പള: വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമത്തെ എന്തു വിലകൊടുത്തും തടയുമെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപ് പറഞ്ഞു. എ ഐ എസ് എഫ് ജില്ലാ സമ്മേളനം കുമ്പളയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മതേതരത്വം തകര്‍ത്തുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കാനാണ് മോഡി ശ്രമിക്കുന്നത്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതവദ്വേഷവും ജാതിവിദ്വേഷവും വളര്‍ത്തുന്നു. അനാചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും വിശ്വാസമെന്ന പേരില്‍ പാഠപുസ്‌കത്തിലൂടെഎത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ശാസ്ത്ര നേട്ടങ്ങളെയെല്ലാം ഇല്ലാതാക്കി മിത്തുകളെ സത്യങ്ങളായി പ്രചരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. മോഡി സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ വിദ്യാര്‍ഥി സമൂഹവും മതേതരത്വം ആഗ്രഹിക്കുന്നവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രമ്യ രാജന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, നേതാക്കളായ ഇ കെ മാസ്റ്റര്‍, ബി വി രാജന്‍, എം ചന്ദ്രനായക്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. വി സുരേഷ് ബാബു, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അഖില്‍എം തെങ്ങുംപള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘംചെയര്‍മാന്‍ നാരായണ കുമ്പള സ്വാഗതം പറഞ്ഞു.

Latest