കൊച്ചി: കൊച്ചി മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടു സിനിമാ പ്രവര്‍ത്തകരുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. വിഷയത്തില്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല്ക്കു ഡീന്‍ കത്ത് നല്‍കി.
സിനിമ സംവിധായകന്‍ ആഷിക്ക് അബു, നടി റിമാ കല്ലിങ്കല്‍, നടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ക്കു കേസുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കണം. സംഭവത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെങ്കില്‍ അഭ്യന്തരവകുപ്പ് അതും വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.