Connect with us

Gulf

മികച്ച ടാക്‌സി കമ്പനികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പുരസ്‌കാരം

Published

|

Last Updated

ദുബൈ: മികച്ച ടാക്‌സി കമ്പനിക്കും പത്ത് മാതൃകാ ഡ്രൈവര്‍മാര്‍ക്കും ആര്‍ ടി എ പുരസ്‌കാരം നല്‍കുമെന്ന് ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.
രാജ്യാന്തര നിലവാരത്തില്‍ ടാക്‌സി സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരരം. യാത്രക്കാര്‍ക്ക് തൃപ്തികരമായ സേവനം ലഭ്യമാക്കാന്‍ കമ്പനികള്‍ നടപടി സ്വീകരിക്കണം.
ആധുനികവും സാങ്കേതികമായി ഉയര്‍ന്ന തലത്തിലുള്ളതുമായ സേവനം നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ട്.
മികച്ച മൂന്നു കമ്പനികള്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെയാണ് പുരസ്‌കാരം നല്‍കുക.
കഴിഞ്ഞ വര്‍ഷം 21.77 കോടി യാത്രക്കാരാണ് ടാക്‌സികളില്‍ യാത്ര നടത്തിയത്. ഇപ്പോഴും സന്ദര്‍ശകരില്‍ ഏറെയും ടാക്‌സികളെയാണ് സഞ്ചാരത്തിന് ഉപയോഗിക്കുന്നത്.
ഡ്രൈവര്‍മാരുടെ കാര്യശേഷി വര്‍ധിച്ചിട്ടുണ്ട്. പരാതികള്‍ കുറഞ്ഞുവരുന്നു. കൂടുതല്‍ മെച്ചപ്പെടാനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ദുബൈ പോലീസ്, മാധ്യമങ്ങള്‍, ആര്‍ ടി എ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വിധിനിര്‍ണയിക്കുമെന്നും മത്തര്‍ അല്‍ തായര്‍ അറിയിച്ചു.

Latest