Connect with us

Gulf

80 ഏഷ്യന്‍ ഹുബൂറകളെ സ്വതന്ത്രമാക്കി

Published

|

Last Updated

അബുദാബി: ശൈഖ് ഖലീഫ റീസെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 80 ഹുബൂറ ബസ്റ്റാഡ് പക്ഷികളെ സ്വതന്ത്രമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
ഇന്റര്‍നാഷനല്‍ ഫണ്ട് ഫോര്‍ ഹുബൂറ കണ്‍സര്‍വേഷനുമായി സഹകരിച്ചാണ് ഭരണാധികാരിയുടെ പടിഞ്ഞാറന്‍ മേഖലയിലെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ ഹുബൂറകളെ സ്വതന്ത്രമാക്കിയത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും അബുദാബി കിരീടാവകാശിയും സായുധ സേന ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് ഇതെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കി. വംശനാശ ഭീഷണി നേരിടുന്ന ഹുബൂറകളുടെ വംശം നിലനിര്‍ത്താനായാണ് ഇവയെ കാടുകളിലേക്ക് തുറന്നുവിടുന്നത്.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വീക്ഷണത്തിന്റെ തുടര്‍ച്ചയാണ് നടപടിയെന്നും ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ഓര്‍മിപ്പിച്ചു. ഇന്റര്‍നാഷനല്‍ ഫണ്ട് ഫോര്‍ ഹുബൂറ കണ്‍സര്‍വേഷന്റെ കീഴില്‍ നടന്നുവരുന്ന ഹുബൂറ കുഞ്ഞുങ്ങളെ വിരിയിക്കുന്ന പദ്ധതി വന്‍ വിജയമാണ്. വിരിഞ്ഞിറങ്ങിയ ശേഷം പറക്കാന്‍ കഴിവ് നേടുന്നത് വരെയാണ് ഇവയെ പ്രത്യേകമായി യു എ ഇ സംരക്ഷിക്കുന്നതും പിന്നീട് കാടുകളിലേക്ക് തുറന്നു വിടുന്നതും.

---- facebook comment plugin here -----

Latest