Connect with us

Gulf

യാസ് മാളില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് മതിയായ സൗകര്യമില്ലെന്ന്

Published

|

Last Updated

അബുദാബി: അടുത്തിടെ ഉദ്ഘാടനം ചെയ്ത് യാസ് മാളിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് മതിയായ റെസ്റ്റ് റൂം സൗകര്യമില്ലെന്ന് പരാതി. ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നവരാണ് ഇത്തരം ഒരു പരാതി ഉന്നയിക്കുന്നത്. ഇതുമൂലം സന്ദര്‍ശകാരയി എത്തുന്നവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ദീര്‍ഘനേരം വരി നില്‍ക്കേണ്ട സ്ഥിതിയാണ്.
മാളില്‍ ടോയ്‌ലറ്റുകള്‍ കുറവായതാണ് ഈ അവസ്ഥക്ക് കാരണമെന്ന് ഇവിടം സന്ദര്‍ശിക്കുന്നവരില്‍ ചിലര്‍ വ്യക്തമാക്കി. ഇതുമൂലം സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഉള്ളവയിലാണെങ്കില്‍ ശുചീകരണത്തിന് ആവശ്യമായ സോപ്പും സാനിറ്ററി വസ്തുക്കളും ഇല്ലെന്നും പരാതിക്കാര്‍ പറയുന്നു. ടോയ്‌ലറ്റിന്റെ അഭാവത്തില്‍ സന്ദര്‍ശനത്തിന് എത്തിയ സ്ത്രീ കൈക്കുഞ്ഞിനെ കൊണ്ടുനടക്കാവുന്ന പോട്ടിയില്‍ പ്രാഥമിക കര്‍മത്തിന് ഇരുത്തിയത് അടുത്തിടെ ചര്‍ച്ചയായിരുന്നു. ഉള്ള റെസ്റ്റ് റൂമുകളില്‍ ചിലത് പലപ്പോഴും അധികൃതര്‍ അടച്ചിടുന്ന സ്ഥിതിയുമുണ്ടെന്ന് അധ്യാപികയും സ്ഥിരം സന്ദര്‍ശകരില്‍ ഒരാളുമായ 35 കാരി കുറ്റപ്പെടുത്തി. തലസ്ഥാനത്തെ മറ്റ് മാളുകൡ ഇത്തരം പ്രശ്‌നങ്ങളില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Latest