Connect with us

Wayanad

ദ്വിദിന വിത്തുത്സവം സമാപിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ പുത്തൂര്‍വയലില്‍ പ്രവര്‍ത്തിക്കുന്ന എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ രണ്ട് ദിവസമായി നടന്നു വരുന്ന വിത്തുത്സവം സമാപിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ പ്രൊ.വൈസ് ചാന്‍സിലര്‍ പ്രൊഫ. എം. കെ. പ്രസാദ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ കേരള സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസറും ഇന്റര്‍നാഷണ സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസ് ഓണററി ഡയറക്ടറുമായ ഡോ. സി ആര്‍ രാജഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. പി. ഇ. രാജശേഖരന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്റര്‍, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് . ചാക്കോ, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് റോസിലി, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് നസീമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ എന്‍. അനില്‍കുമാര്‍,ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്റ് എ. ദേവകി, സീഡ് കെയര്‍ പ്രസിഡന്റ് ബി കുഞ്ഞിരാമന്‍ എന്നിവര്‍ രണ്ടു ദിവസത്തെ സെമിനാറുകളുടെ അവലോകനം നടത്തി. മികച്ച പ്രദര്‍ശന സ്റ്റാളുകള്‍ക്കുള്ള ഉപഹാരങ്ങള്‍ വെള്ളമുണ്ട പഞ്ചായത്തിനും എടവക പഞ്ചായത്തിനും വിതരണം ചെയ്തു. വിത്തുത്സവത്തില്‍ പങ്കെടുത്തതിന് ഗ്രാമ പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റിക്കും കര്‍ഷകര്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിത്തുല്‍സവവുമായി സഹകരിച്ച എല്ലാ സന്നദ്ധ പ്രവര്‍ത്തകരെയും ആദരിച്ചു. വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി സെക്രട്ടറി എടക്കല്‍ മോഹനന്‍ സ്വാഗതവും, ടി ആര്‍ സുമ നന്ദിയും പറഞ്ഞു.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒരു പ്രാദേശിക ജനത സ്വന്തം അധിവാസ ഭൂമിയില്‍ നിന്ന് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നേടിയെടുത്ത പ്രായോഗിക നാട്ടുജ്ഞാനങ്ങളും പരമ്പരാഗത വിത്തുകളും കൈമാറാനുള്ള വേദിയായി വിത്തുത്സവം. കര്‍ഷകര്‍ തങ്ങള്‍ കൊണ്ടുവന്ന വിത്തുകള്‍ പരസ്പരം കൈമാറി.
വിത്തും കര്‍ഷകരുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററിന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി. ഇ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. പ്രസ്തുത വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. സി. ആര്‍. രാജഗോപാല്‍, ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജ്, ഡോ. എസ്. രാജശേഖരന്‍, ഡോ. ഹോമി ചെറിയാന്‍, ചെറുവയ രാമന്‍, പള്ളിയറ രാമന്‍, ഡോ. കെ. പി .സ്മിത, എ. ദേവകി, പ്രജീഷ് പരമേശ്വരന്‍, എടക്ക മോഹനന്‍, ബി. കുഞ്ഞിരാമന്‍ എന്നിവരും കര്‍ഷകരും പങ്കെടുത്തു. ജൈവവൈവിധ്യത്തിന്റെ പ്രത്യേകിച്ചും തനത് കാര്‍ഷിക വിളയിനങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന വിളയിനങ്ങളെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുക, കര്‍ഷകര്‍ക്കിടയില്‍ വിത്തിനങ്ങളുടെയും മറ്റ് നടീ വസ്തുക്കളുടെയും സ്വതന്ത്രമായ കൈമാറ്റവും വിപണനവും ഉറപ്പ് വരുത്തുകയും അതുവഴി കാര്‍ഷിക മേഖലക്ക് ഉണര്‍വ്വ് നല്‍കുകയും ചെയ്യുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് വിത്തുത്സവം സംഘടിപ്പിച്ചത്.വിത്തുത്സവം വരും വര്‍ഷങ്ങളിലും നടത്തണമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.