Connect with us

Palakkad

വര്‍ണ്ണ വിസ്മയമൊരുക്കി മലമ്പുഴയില്‍ പുഷ്‌പോത്സവം

Published

|

Last Updated

പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മലമ്പുഴ ഉദ്യാനത്തില്‍ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായുള്ള സാസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായി. എല്ലാ ദിവസവും വൈകിട്ട് 5.30 നാണ് കലാപരിപാടികള്‍ നടക്കും.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച ഇനങ്ങളാണ് അവതരിപ്പിക്കുക. കലാപരിപാടികള്‍ 12ന് സമാപിക്കും.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഞ്ചരിക്കുന്ന സാംസ്‌ക്കാരിക പ്രദര്‍ശനം കഴിഞ്ഞ ദിവസം ഉദ്യാനത്തിലെത്തിയിരുന്നു.വിവിധയിനം മാരിഗോള്‍ഡ് പൂക്കള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനമാണ് ഉദ്യാനത്തില്‍ നടക്കുന്നത്. ഫ്രഞ്ച് മാരിഗോള്‍ഡ്, മിനിയേച്ചര്‍ മാരിഗോള്‍ഡ്, ഹൈബ്രിഡ് മാരിഗോള്‍ഡ് എന്നീ ഇനങ്ങളാണ് പുഷ്‌പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. കൂടാതെ പിറ്റോണിയ, കലാഡിയ, സൂര്യകാന്തി, സീനിയ, ചെമ്പരത്തി, പെന്റാസ്, ഡാലിയ തുടങ്ങിയവയുടെ വന്‍ശേഖരം തന്നെ മേളയിലുണ്ട്.
വിവിധയിനം ക്രോട്ടന്‍സ്, ആസ്റ്റര്‍ എന്നിവയും പുഷ്‌പോത്സവത്തിലെ താരങ്ങളാണ്. മഞ്ഞയും, ഓറഞ്ചും മറ്റ് ഇളം നിറങ്ങളും ചേര്‍ന്ന് ഫ്യൂഷന്‍ ശൈലിയിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്.
പുഷ്‌പോത്സവം ആരംഭിച്ചതോടെ സന്ദശകരുടെ എണ്ണം മൂന്നിരട്ടി വര്‍ധച്ചതായി അധികൃതര്‍ അറിയിച്ചു.പുഷ്‌പോത്സവം ഈ മാസം 28 വരെ നീണ്ട് നില്‍ക്കും.

Latest