Connect with us

Palakkad

ചൂടിനെ പ്രതിരോധിക്കാന്‍ ചുരം ഹരിതവത്ക്കരണ പദ്ധതി

Published

|

Last Updated

പാലക്കാട്: ചൂടിനെ പ്രതിരോധിക്കാന്‍ ചുരം ഹരിതവല്‍ക്കണ പദ്ധതിക്ക് പാലക്കാട്ട് തുടക്കമായി. പതിനേഴ് പഞ്ചായത്തുകളില്‍ മരം വെച്ചുപിടിപ്പിക്കുന്ന ദീര്‍ഘകാല പദ്ധതി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡാണ് നടപ്പാക്കുന്നത്.
കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പാലക്കാട് ചുരത്തിലൂെടയെത്തുന്ന ഡക്കാന്‍മരുഭൂമിയിലെ ചൂട് കാറ്റ് നെല്ലറയെ പൊളളിക്കുന്നു, ഇതിന് പരിഹാരമാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ദീര്‍ഘകാല മരംനടീല്‍ പദ്ധതി.
കേരളത്തിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട പര്‍വത നിരകളില്‍ പാലക്കാട്ടെ 40 കിലോമീറ്റര്‍ ഭാഗമാണ് ചുരം പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. 17 പഞ്ചായത്തുകളില്‍ കൂടിയ താപനില കുറക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പാലക്കാട്ട് മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. പെരുവെമ്പ്പഞ്ചായത്തില്‍ തുടക്കമിട്ട പദ്ധതി മഴക്കാലത്ത് മറ്റ് സ്ഥലങ്ങളിലും നടപ്പാക്കും.
പതിനേഴ് പഞ്ചായത്തുകളിലായി ലക്ഷത്തിലധികം തൈകളാണ് വച്ചുപിടിപ്പിക്കുക. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അംഗങ്ങളെയും വനം ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് സെമിനാറും സംഘടിപ്പിച്ചു.

Latest