Connect with us

Ongoing News

സുന്നിപ്രവര്‍ത്തകരുടെ കൊല: വിദേശത്തേക്ക് കടന്ന പ്രതി നാട്ടില്‍, പിടികൂടാതെ പോലീസ്

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാംകുഴി സുന്നിപ്രവര്‍ത്തകരുടെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലെത്തി വിലസുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ അംജതാണ് പോലീസുകാരുടെ കണ്‍മുമ്പില്‍ സഞ്ചരിക്കുന്നത്. കൊലപാതകകേസ് അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് വിദേശത്തുള്ള പ്രതിയായ അംജതിനെ നാട്ടിലെത്തിക്കുമെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയിട്ടും പ്രതിയെ പിടികൂടുന്നതിന് പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
2013 നവംബര്‍ 20നാണ് കല്ലാംകുഴിയില്‍ വെച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് എസ് വൈ എസ് പ്രവര്‍ത്തകരായ നൂറുദ്ദീനെയും കുഞ്ഞുഹംസയെയും അതിദാരുണമായി കൊലപ്പെടുത്തിയത്. പ്രതികളിലൊരാള്‍ ്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സിദ്ദീഖായിരുന്നു. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനം സി്ദ്ദീഖ് രാജിവെച്ചതും ഏതാനും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതും. ഇനി ഈ കേസില്‍ അംജത് ഉള്‍പ്പെടെ നാലു പ്രതികളെ കിട്ടാനുണ്ട്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ രാഷ്ട്രീയസമ്മര്‍ദത്തെ തുടര്‍ന്ന് കേസ് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Latest