Connect with us

Kozhikode

റാഗിംഗ്: നിയമം കര്‍ക്കശമാക്കണം - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: നിയമം കര്‍ക്കശമായി പ്രയോഗിക്കപ്പെടാത്തതു കൊണ്ടാണ് റാഗിംഗ് തുടര്‍ക്കഥയാകുന്നതെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. റാഗിംഗ് കേസുകളിലെ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ അലംഭാവമുണ്ടാകുന്നത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കും. മണ്ണാര്‍ക്കാട് എം ഇ എസ് കോളജില്‍ കഴിഞ്ഞ ദിവസമുണ്ടായ റാഗിംഗില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന് കാഴ്ച നഷ്ടമായ സംഭവം ലജ്ജാകരമാണ്. കേരളം ആര്‍ജിച്ച വിദ്യാഭ്യാസ മുന്നേറ്റങ്ങളെയും സാംസ്‌കാരിക പുരോഗതിയെയും നിഷ്പ്രഭമാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളുപയോഗിച്ച് പ്രതികള്‍ക്ക് കേസില്‍ നിന്നും തലയൂരാന്‍ കഴിയുന്ന സാഹചര്യമുണ്ടാകരുത്. റാഗിംഗ് സമൂഹത്തിനെതിരായ കുറ്റകൃത്യമായി കണ്ട് നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി, വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ്, സി കെ റാഷിദ് ബുഖാരി, കെ സൈനുദ്ദീന്‍ സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, കെ അബ്ദുര്‍റശീദ്, എ കെ എം ഹാഷിര്‍ സഖാഫി, ഡോ. നൂറുദ്ധീന്‍, മുഹമ്മദലി കിനാലൂര്‍, സി എന്‍ ജഅ്ഫര്‍, സി കെ ശക്കീര്‍ അരിമ്പ്ര സംബന്ധിച്ചു.

Latest