Connect with us

Ongoing News

അമ്പെയ്ത്തില്‍ കേരളത്തിന് വെങ്കലം

Published

|

Last Updated

archeryകൊച്ചി: ദേശീയ ഗെയിംസ് അമ്പെയ്ത്ത് മത്സരത്തില്‍ കേരത്തിന് ചരിത്ര നേട്ടം. പുരുഷന്‍മാരുടെ ഇന്ത്യന്‍ റൗണ്ട് വിഭാഗത്തിലാണ് സര്‍വീസസിനെതിരെ ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെ കേരളത്തിന്റെ ചുണക്കുട്ടികള്‍ വെങ്കലം കരസ്ഥമാക്കിയത്. കെ വി അരുണ്‍, എം രാജീവ്, അജിത് ബാബു എന്നിവരടങ്ങിയ ടീമാണ് ചരിത്രത്തിലാദ്യമായി ദേശീയ ഗെയിംസ് അമ്പെയ്ത്ത് മെഡല്‍ പട്ടികയില്‍ കേരളത്തിന്റെ പേരെഴുതി ചേര്‍ത്തത്. സെമിഫൈനല്‍ മത്സരത്തില്‍ മണിപ്പൂരിനോട് തോറ്റ കേരളം വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ശക്തരായ സര്‍വീസസുമായുള്ള ത്രസിപ്പിക്കുന്ന മത്സരത്തിനൊടുവിലാണ് മെഡലുറപ്പിച്ചത്. വിജയിയെ അറിയാന്‍ അവസാന അമ്പ് വരെ കാത്തിരിക്കേണ്ടിവന്ന മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ ഒരു പോയിന്റ് ലീഡ്(53-52) നേടിയ കേരളം രണ്ടാം റൗണ്ടില്‍ ഒരു പോയിന്റ് വിട്ടുകൊടുത്ത്(54-55) തുല്ല്യത വയങ്ങി.
എന്നാല്‍ മൂന്നാം റൗണ്ട് 55-56 എന്ന സ്‌കോറില്‍ അവസാനിച്ചതോടെ കേരളം ഒരു പോയിന്റിന് പിന്നിലായി.

Latest