Connect with us

International

യമനിലെ ഹൂത്തി അട്ടിമറി; പ്രതിഷേധവുമായി പതിനായിരങ്ങള്‍

Published

|

Last Updated

സന്‍ആ: യമനില്‍ ഹൂത്തി വിമതര്‍ പാര്‍ലിമെന്റ് പിരിച്ചുവിടുകയും അവരുടെ സ്വന്തം സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹൂത്തികളുടെ നടപടിയെ അട്ടിമറിയെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്. അട്ടിമറി നടപടിയെ തള്ളി ജി സി സി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
അടുത്ത രണ്ട് വര്‍ഷം രാജ്യം ഭരിക്കാനായി സുരക്ഷാ കമ്മീഷന്‍ രൂപവത്കരിച്ചതായുള്ള ഹൂത്തികളുടെ പ്രഖ്യാപനത്തിനെതിരെ രാജ്യത്തെ നിരവധി നഗരങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടന്നു. തലസ്ഥാനമായ സന്‍ആക്കൊപ്പം അദന്‍, ഹൊദീദ, ടയിസ്, ദമാര്‍, ഇബ്, അല്‍ ബയാദ നഗരങ്ങളിലും ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായെത്തി. സന്‍ആയില്‍ പ്രതിഷേധവുമായെത്തിയവരെ പിരിച്ചുവിടാന്‍ ഹൂത്തികള്‍ വെടിയുതിര്‍ത്തതായും 17 പേരെ അറസ്റ്റ് ചെയ്തതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ടയിസില്‍ പ്രാദേശിക സര്‍ക്കാര്‍ മന്ദിരത്തിനുമുന്നില്‍ ഹൂത്തികള്‍ക്കെതിരായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ അണിനിരന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ തലസ്ഥാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഹൂത്തികള്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ട് 551 അംഗ ദേശീയ കൗണ്‍സില്‍ രൂപവത്കരിച്ചതായി പറഞ്ഞു. അഞ്ച് അംഗ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഭരണം നടത്താനുള്ള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.

---- facebook comment plugin here -----

Latest