പാക്കിസ്ഥാനില്‍ യൂട്യൂബിന് അനിശ്ചിതകാല വിലക്ക് തുടരുന്നു

Posted on: February 8, 2015 3:57 am | Last updated: February 7, 2015 at 10:59 pm

YouTube-openingi-in-Pakistan2ഇസ്‌ലാമാബാദ്: യൂട്യൂബിന് പാക്കിസ്ഥാനില്‍ വിലക്ക് തുടരും. യൂട്യൂബിലെ ദൈവനിന്ദകളെ ഒഴിവാക്കുവാനുള്ള വഴി കണ്ടെത്തുന്നതില്‍ സാങ്കേതിക വിദഗ്ധര്‍ പരാചയപ്പെട്ടതാണ് വീണ്ടും യൂട്യൂബിന് വിലക്ക് വീഴാനുള്ള കാരണം.
ലോകം മുഴുവന്‍ പ്രതിഷേധമിരമ്പിയ ഇന്നസെന്റ്‌സ് ഓഫ് മുസ്‌ലിംസ് എന്ന സിനിമയുടെ അപ്‌ലോഡിംഗിന് ശേഷം 2012 സെപ്റ്റംബര്‍ മുതല്‍ പാക്കിസ്ഥാനില്‍ യൂട്യൂബിന് വിലക്കേര്‍പ്പെടിത്തിയിട്ടുണ്ട്. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്ന മത-ദൈവ നിന്ദാ വീഡിയോകള്‍ ദൃശ്യമാകുന്നത് തടയുന്നതിന് ഒരു വഴി കണ്ടെത്തുന്നത് വരെ യൂട്യൂബിന് വിലക്കേര്‍പ്പെടുത്താന്‍ സുപ്രീം കോടതി അന്ന് നിയമം പുറപ്പെടുവിച്ചിരുന്നു. സാങ്കേതിക വിദഗ്ധര്‍ ഇക്കാര്യത്തില്‍ പരജയപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക് അനിശ്ചിത കാലത്തേക്ക് സുപ്രീം കോടതി നീട്ടിയത്.
പലതവണ ഈ കാര്യം അവലോകനം ചെയ്ത് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. 2010ല്‍ പാക്കിസ്ഥാനില്‍ ദൈവ നിന്ദാ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനാല്‍ ഫേസ്ബുക്കിന് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.