മോദിയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ്

Posted on: February 7, 2015 11:54 pm | Last updated: February 7, 2015 at 11:54 pm

newyork timesന്യൂഡല്‍ഹി/ വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രുക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമുദായിക കലാപങ്ങളെ കുറിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് പരാമര്‍ശിച്ചത്. അത്തരം സംഭവങ്ങളില്‍ പ്രധാനമന്ത്രി മോദി അപകടകരമായ മൗനമാണ് സ്വീകരിച്ചതെന്ന് ടൈംസ് കുറ്റപ്പെടുത്തി.
തലസ്ഥാന നഗരിയില്‍ ക്രൈസ്തവ ദേവലയങ്ങള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളിലും ഘര്‍വാപസി എന്ന പേരില്‍ വി എച്ച് പിയുടെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തന പരിപാടികളിലും മോദി നിരന്തരമായ മൗനമാണ് സ്വീകരിച്ചതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഹിന്ദുത്വവാദികളുടെ ചെയ്തികളെ മോദി തടഞ്ഞില്ലെന്നും വിമര്‍ശിക്കുന്നു. രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും പ്രതിനിധാനം ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട മോദിക്ക് ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമത്തെ കുറിച്ച് ഒന്നും പറയനില്ല. ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയുണ്ടായ അക്രമ സംഭവങ്ങളിലും മോദി നിശബ്ദനാണ്. പണം കൊടുത്തോ പ്രലോഭിപ്പിച്ചോ നടത്തിയ മതപരിവര്‍ത്തനത്തില്‍ മോദി കുറ്റകാരമായ മൗനം ദീക്ഷിച്ചുവെന്നും ടൈംസ് നിരീക്ഷിച്ചു.