ബഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം: 36 മരണം

Posted on: February 7, 2015 11:02 pm | Last updated: February 7, 2015 at 11:02 pm

bombബഗ്ദാദ് ‘: ഇറാഖ് തലസ്ഥാനത്തുണ്ടായ രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ 36 പേര്‍ കൊല്ലപ്പെടുകയും 94 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ന്യൂ ബഗ്ദാദില്‍ പ്രശസ്തമായ ഒരു റസ്റ്റോറന്റില്‍ ഒരു ചാവേര്‍ ബെല്‍റ്റ് ബോംബ് സ്വയം പൊട്ടിത്തെറിച്ചാണ് 30 പേര്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 66 പേര്‍ക്ക് പരുക്കേറ്റു. അല്‍ അറബിയിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റിലാണ് മറ്റൊരു ചാവേര്‍ സ്‌ഫോടനം നടത്തിയത്. ഇവിടെ ആറ് പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കല്‍ക്കുകയുമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും രാജ്യത്ത് നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഇസില്‍ തീവ്രവാദികളാണ് നടത്താറുള്ളത്. ബാഗ്ദാദില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രാത്രി കര്‍ഫ്യു എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ദിവസം തന്നെയാണ് ആക്രമണം നടന്നത്.