Connect with us

Ongoing News

ഇശാന്ത് ശര്‍മ ലോകകപ്പ് കളിച്ചേക്കില്ലെന്ന് സൂചന

Published

|

Last Updated

അഡ്‌ലൈഡ്: ശാരീരികക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ട പേസ് ബൗളര്‍ ഇശാന്ത് ശര്‍മ ലോകകപ്പ് കളിച്ചേക്കില്ലെന്ന് സൂചന. അഡ്‌ലെയ്ഡില്‍ ഇന്നു പരിശീലനത്തിനിറങ്ങിയ ടീം ഇന്ത്യക്കൊപ്പം ഇശാന്തും ഉണ്ടായിരുന്നെങ്കിലും ഒരു പന്ത് പോലും അദ്ദേഹം ബൗള്‍ ചെയ്തില്ല. ഇതോടെ ലോകകപ്പിനുള്ള 15 അംഗ പട്ടികയില്‍ ഇശാന്തിന് സ്ഥാനം നഷ്ടമായേക്കുമെന്നു ബി സി സി ഐ വൃത്തങ്ങള്‍ സൂചന നല്‍കി.

ഹരിയാനയുടെ പേസ് ബൗളര്‍ മോഹിത് ശര്‍മയായിരിക്കും പകരം ടീമിലെത്തുക. ത്രിരാഷ്ട്ര പരമ്പരക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ മോഹിത് ടീമിനൊപ്പം തുടരുകയാണ്. മുംബൈയുടെ പേസ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയെയും ഇശാന്തിനു പകരക്കാരനായി പരിഗണിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest