ആരിഫിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എഎ ഷൂക്കൂര്‍

Posted on: February 7, 2015 11:24 am | Last updated: February 7, 2015 at 11:59 pm

aa shukkoorആലപ്പുഴ:എ എം ആരിഫ് എംഎല്‍എയെ സ്വാഗതം ചെയ്യുന്നുവെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍. അരൂരില്‍ നിന്നുള്ള സിപിഎം എംഎല്‍എയാണ് എ.എം ആരിഫ്.
ജി സുധാകരനും ആരിഫ് എംഎല്‍എയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
അതേസമയം പാര്‍ട്ടിവിടുമെന്ന വാര്‍ത്ത എ എം ആരിഫ് എംഎല്‍എ നിഷേധിച്ചു. ജി സുധാകരനുമായിയാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ല. അദ്ദേഹത്തിന് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും ആരിഫ് എംഎല്‍എ പറഞ്ഞു.