തിരഞ്ഞെടുപ്പ് ദിനത്തിലും പ്രമുഖ ഇംഗ്ലീഷ് ഹിന്ദി പത്രങ്ങളില്‍ ബിജെപിയുടെ മുഴുനീള പരസ്യങ്ങള്‍

Posted on: February 7, 2015 11:14 am | Last updated: February 7, 2015 at 11:16 am

modi advtന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പ് ദിവസമായ ഇന്നും പ്രമുഖ ഇംഗ്ലീഷ് ഹിന്ദി പത്രങ്ങളില്‍ ബിജെപിയുടെ മുഴുനീള പരസ്യങ്ങള്‍. നരേന്ദ്ര മോദിയുടെയും കിരണ്‍ ബേദിയുടെയും ചിത്രങ്ങളടങ്ങിയ പരസ്യങ്ങളാണ് ബിജെപി നല്‍കിയത്. ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ആറ് കോടി രൂപ ചിലവിട്ടാണ് ഇന്നലെ ബിജെപി പരസ്യങ്ങള്‍ നല്‍കിയത്.