Connect with us

International

ഇന്ത്യന്‍ വംശജന്‍ യു എസ് ഉപദേശക സമിതിയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനെ യു എസ് ട്രേഡ് പോളിസി ആന്‍ഡ് നെഗോസിയേഷന്‍സ് ഉപദേശ സമിതി അംഗമായി നിയമിച്ചു. യു എസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാന്‍ അജയ്പാല്‍ സിംഗ് ബംഗയെയാണ് നിര്‍ണായക സമിതിയില്‍ ഉള്‍പ്പെടുത്തി പ്രസിഡന്റ് ബരാക് ഒബാമ ഉത്തരവിറക്കിയത്. അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നുള്ള എം ബി എ ബിരുദധാരിയായ ബംഗ മാസ്റ്റര്‍കാര്‍ഡ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും സി ഇ ഒയുമാണ്.
2009ലാണ് മാസ്റ്റര്‍കാര്‍ഡില്‍ ചേര്‍ന്നത്. വിദ്യാഭ്യാസത്തിനു ശേഷം 1981ല്‍ നെസ്‌ലെയില്‍ ചേര്‍ന്ന ബംഗ 1994ല്‍ ഇവിടം വിട്ടു. തുടര്‍ന്ന് 1996 വരെ പെപ്‌സികോ റസ്റ്റോറന്റ് ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 മുതല്‍ സിറ്റിഗ്രൂപ്പിന്റെ ഏഷ്യ പസഫിക്കിന്റെ സി ഇ ഒ ആയിരുന്നു.

---- facebook comment plugin here -----

Latest