Connect with us

International

അമേരിക്കന്‍ പോലീസിലെ സിഖ് വംശജന് താടിയും തലപ്പാവും വെക്കാന്‍ അനുമതി

Published

|

Last Updated

ഹൂസ്റ്റന്‍: അമേരിക്കന്‍ പോലീസിലുള്ള സിഖ് വംശജന് തൊപ്പിയും താടിയും വെക്കാന്‍ യു എസ് പോലീസിന്റെ അനുമതി.
സിഖ് മത ചിഹ്നങ്ങളായ താടിയും തലപ്പാവും ഉപയോഗിക്കാന്‍ അമേരിക്കന്‍ പോലീസിലുള്ള സന്ദീപ് സിംഗ് ധാലിവാനാണ് അനുമതി ലഭിച്ചത്. യു എസിലെ ടെക്‌സസ് സ്‌റ്റേറ്റിലെ പട്രോളിംഗ് ഡെപ്യൂട്ടിയായാണ് സന്ദീപ് ജോലി ചെയ്യുന്നത്. സന്ദീപിന് ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് ഇന്നാണ് പോലീസ് നല്‍കിയത്. ഇതോടെ ആദ്യമായി താടിയും തലപ്പാവും ധരിച്ച അമേരിക്കന്‍ പോലീസ് എന്ന പേര് സന്ദീപ് സിംഗിന് സ്വന്തമായി.
ആറു വര്‍ഷമായി ടെക്‌സസിലെ ഹാരീസ് കൗണ്ടിയിലെ ജോലിക്കാരനാണ് സന്ദീപ് സിംഗ്. എല്ലാ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തുല്യമായ ബഹുമാനം നല്‍കുക എന്നതാണ് ഇതിലൂടെ പദ്ധതിയിടുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Latest