Connect with us

International

ഇസില്‍ ബന്ധം: സഊദി പണ്ഡിതനെ തത്സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

ബെയ്‌റൂത്ത് : ഇസിലുമായി ബന്ധമുള്ള സഊദി പണ്ഡിതനെ എതിര്‍പ്പിനെത്തുടര്‍ന്ന് തല്‍സ്ഥാനത്തു നിന്നും മാറ്റി. നോം ദി ഗ്യൂരി അബു മുസാബ് അല്‍ ജസ്‌രാവി എന്നറിയപ്പെടുന്ന പണ്ഡിതനെയാണ് വ്യാവാഴ്ച നടന്ന യോഗത്തിലുയര്‍ന്ന എതിര്‍പ്പിനെത്തുടര്‍ന്ന് സ്ഥാനത്തുനിന്നും മാറ്റിയത്. മാസ് അല്‍ കസാബെയെന്ന പൈലറ്റിനെ ഇസില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ എതിര്‍പ്പിന്റെ സാഹചര്യത്തിലാണിതെന്നും സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന പറഞ്ഞു. അലപ്പോ മേഖലയില്‍ നടന്ന ഇസിലിന്റെ യോഗത്തില്‍ ജസ്‌രാവി പങ്കെടുത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നതെന്ന് നിരീക്ഷക സംഘം ഡയറക്ടര്‍ റാമി അബ്ദല്‍ റഹ്മാന്‍ പറഞ്ഞു.
ഡിസംബറിലാണ് സിറിയയില്‍ വെച്ച് പൈലറ്റിനെ ഇസില്‍ പിടികൂടുന്നത്. അമേരിക്കയുടെ നേത്യത്വത്തില്‍ ഇസിലിനെതിരെ സഖ്യ സേന നടത്തുന്ന വ്യോമാക്രമണത്തിനിടെ വിമാനം തകര്‍ന്നാണ് പൈലറ്റ് ഇവരുടെ പിടിയിലാകുന്നത്. ഇദ്ദേഹത്തെ ഇരുമ്പുകൂട്ടിലിട്ട് തീകൊളിത്തി കൊലപ്പെടുത്തുന്ന വീഡിയോ ചൊവ്വാഴ്ചയാണ് ഇസില്‍ പുറത്തുവിട്ടത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പേ കൊലപാതകം നടന്നതായി ജോര്‍ദാന്‍ ടിവി പറഞ്ഞിരുന്നു. ജസ്‌രാവിയെ വിവര്‍ശനങ്ങളെത്തുടര്‍ന്നാണ് സ്ഥാനത്തുനിന്നും മാറ്റിയതെന്നും മത കോടതിയെ അഭിമുഖീകരിക്കേണ്ടിവരുന്ന ഇയാള്‍ക്ക് കനത്ത ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest