Connect with us

Kozhikode

ഗ്രാമീണ റോഡുകള്‍ തകര്‍ന്നു; നന്നാക്കാന്‍ നടപടിയില്ല

Published

|

Last Updated

കുറ്റിയാടി: കുന്നുമ്മല്‍ ബ്ലോക്ക് പരിധിയില്‍ നിരവധി ഗ്രാമീണ റോഡുകള്‍ തകര്‍ന്നു. റോഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കുറ്റിയാടി- ഊരത്ത് റോഡ്, തളീക്കര- മൂരിപ്പാലം റോഡ്, നിട്ടൂര്‍-കക്കട്ടില്‍ പീടിക റോഡ്- നിട്ടൂര്‍ ക്ഷേത്രം റോഡ്, നങ്ങേലി കണ്ടിമുക്ക്- വളയന്നൂര്‍ റോഡ് തുടങ്ങി നിരവധി റോഡുകളാണ് തകര്‍ന്നു കിടക്കുന്നത്. തകര്‍ന്ന റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകാത്തതും പ്രയാസത്തിലാക്കുന്നു. നടുപ്പൊയില്‍ പൂക്കോട്ടുപൊയില്‍ റോഡിന് ജില്ലാ പഞ്ചായത്ത് 37 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
നങ്ങേലികണ്ടി മുക്ക്- വളയന്നൂര്‍ റോഡിന്റെ ഒരു ഭാഗം പ്രവൃത്തി നടന്നെങ്കിലും ഫണ്ട് പരിമിതമാണെന്ന കാരണത്താല്‍ കരാറുകാരന്‍ പണി ഉപേക്ഷിച്ചിരിക്കുകയാണ്. പ്രസ്തുത റോഡിന്റെ പണി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങുകയാണ്.