വേങ്ങര മണ്ഡലത്തില്‍ 15.73 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഒമ്പതിന്

Posted on: February 7, 2015 10:22 am | Last updated: February 7, 2015 at 10:22 am

വേങ്ങര: മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി പണി പൂര്‍ത്തിയാക്കിയ 15.73 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഈമാസം ഒമ്പതിന് കേരള പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വേങ്ങര നിയോജകമണ്ഡലം എം എല്‍ എയും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുകയാണ്.
40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഊരകം ആയുര്‍വേദ ആശുപത്രി കെട്ടിടം രാവിലെ 10.30 നും , മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്‌ളക്റ്ററുകളും സ്ഥാപിച്ച് അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 8.33 കോടി രൂപ ചെലവില്‍ നിര്‍മിച്ച അധികാരത്തൊടി കുറ്റാളൂര്‍ റോഡ് സെക്കന്റ് റീച്ച് ഉച്ചക്ക് ശേഷം 3.30 നും , 1.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചോലക്കുണ്ട് ജി.യു.പി.സ്‌കൂള്‍ കെട്ടിടം വൈകുന്നേരം 4.30 നും , 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലങ്ങള്‍ തുറന്നു കൊടുക്കുന്ന പൊതുമരാമത്തു വകുപ്പിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്മീഷന്‍ ചെയ്യുന്ന ഒതുക്കുങ്ങല്‍ – ഊരകം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് പൊട്ടിക്കല്‍ – കൈപ്പറ്റ – മമ്പീതി റോഡില്‍ കടലുണ്ടിപ്പുഴക്കു കുറുകെ നിര്‍മ്മിച്ച ഉമ്മിണിക്കടവു പാലം വൈകുന്നേരം 5.00 നും ആണ് നാടിനു സമര്‍പ്പിക്കുന്നത്.