Connect with us

Eranakulam

പാത്രിയാര്‍ക്കീസ് ബാവ കൊച്ചിയിലെത്തി

Published

|

Last Updated

കൊച്ചി: ആകമാന സുറിയാനിസഭയുടെ തലവനായ പാത്രയര്‍ക്കീസ് ബാവ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പാത്രിയാര്‍ക്കീസ് ബാവയെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അടക്കമുളള യാക്കോബായ സഭാ നേതൃത്വം സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ബാവയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗവുമായുളള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ബാവയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് കരുതുന്നത്. നിലപാട് വ്യക്തമാക്കാന്‍ യാക്കോബായ സഭാ സുന്നഹദോസും പാത്രയര്‍ക്കീസ് ബാവ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയക്കീസ് ബാവയുടെ ഒന്‍പതുദിവസത്തെ കേരളസന്ദര്‍ശനമാണ് ഇന്ന് തുടങ്ങുന്നത്. നെടുമ്പാശേരിയില്‍നിന്ന് സഭാസ്ഥാനായ പുത്തന്‍കുരിശിലേക്ക് പോകുന്ന ബാവ മൂന്നുമണിയോടെ മാധ്യമങ്ങളെ കാണുന്നുണ്ട്.