കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഏഴ് മണിക്ക് ലാലിന്റെ തേവരയിലുള്ള വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 20 മിനിട്ട് കൂടിക്കാഴ്ച നീണ്ടുനിന്നു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്.
ലാലിസം പരിപാടിയുടെ പേരില്‍ ലഭിച്ച പണം മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ചയച്ചിരുന്നു. എന്നാല്‍ പണം മോഹന്‍ലാല്‍ കൈപ്പറ്റണം എന്ന് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ആവശ്യപ്പെട്ടതായാണ് സൂചന. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു.