Connect with us

Kasargod

താജുല്‍ ഉലമാ ഒന്നാം ആണ്ട് നേര്‍ച്ചക്ക് ഉജ്ജ്വല തുടക്കം

Published

|

Last Updated

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ കരുത്തുറ്റ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അജയ്യ നേതൃത്വവുമായിരുന്ന മര്‍ഹൂം താജുല്‍ ഉലമാ സയ്യിദ് അബ്്ദുര്‍റഹ്്മാന്‍ അല്‍ ബുഖാരി തങ്ങളുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഒന്നാം ആണ്ട് നേര്‍ച്ചക്ക് സഅദിയ്യയില്‍ ഉജ്വല തുടക്കം.
ഇന്നലെ വൈകുന്നേരം സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ ത്രിവര്‍ണ പതാക വാനില്‍ ഉയര്‍ത്തിയതോടെയാണ് തുടക്കമായത്.
വൈകുന്നേരം അഞ്ച് മണിക്ക് സഅദിയ്യ മസ്ജിദില്‍ നടന്ന ഖത്മുല്‍ ഖുര്‍ആനില്‍ നിരവധി സാദാത്തുക്കളും പണ്ഡിതന്മാരും പങ്കാളികളായി. പ്രര്‍ഥനാ സദസ്സിന് മാണിക്കോത്ത് അബ്്ദുല്ല മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി. സുന്നീ സ്ഥാപന സംഘടനാ നേതാക്കളായ കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റേഡ്, സി കെ അബ്്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇബ്‌റാഹീം സഅദി വിട്ട്‌ല, കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി, പാറപള്ളി ഇസ്മാഈല്‍ സഅദി, സ്വലാഹുദ്ദീന്‍ അയ്യൂബി, ശാഫി ഹാജി, അബ്്ദുല്‍ ഖാദിര്‍ ഹാജി പാറപള്ളി, അഹ്്മദ് ബണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഏഴ് മണിക്ക് നടന്ന മതപ്രഭാഷണ പരമ്പര സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയതു. ബശീര്‍ സഅദി നുച്ച്യാട് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ഹമീദ് മൗലവി ആലംപാടി സ്വാഗതവും ഖലീല്‍ മാക്കോട് നന്ദിയും പറഞ്ഞു.
ഇന്ന് വൈകുന്നേരം ഏഴിന് കെ പി ഹുസൈന്‍ കെ സി റോഡ് പ്രഭാഷണം നടത്തും. നാളെ സമാപന പരിപാടിയില്‍ സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ എസ് ആറ്റക്കോയ തങ്ങള്‍ പൊസോട്ട് തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ തുടങ്ങിയ പണ്ഡിതന്മാരും നേതാക്കളും പങ്കെടുക്കും.

---- facebook comment plugin here -----

Latest