Connect with us

National

തമിഴ്‌നാട്ടിലെ സ്‌കൂളുകളിലും കോളജുകളിലും സൗന്ദര്യ മത്സങ്ങള്‍ നിരോധിച്ചു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ ക്യാമ്പസുകളില്‍ സംഘടിപ്പിക്കുന്ന സൗന്ദര്യ പ്രദര്‍ശന മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ്, കോളജുകളിലും സ്‌കൂളുകളിലും നടത്തുന്ന സൗന്ദര്യ പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നത് നിരോധിച്ചത്. തമിഴ്‌നാട്ടിലെ ക്യാമ്പസുകളില്‍ സൗന്ദര്യ മത്സരം രീതിയില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ അനുവദിക്കരുതെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയത്.
തമിഴ്‌നാട്ടിലെ ഒരു കോളജില്‍ സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടും സമ്മാനം നല്‍കിയില്ലെന്നു പറഞ്ഞ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ മാതാവ് നല്‍കിയ ഹരജി തള്ളിയാണ് കോടതി ഉത്തരവിറക്കിയത്. സാംസ്‌കാരിക പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ കോളജുകളിലടക്കം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് എന്ത് പ്രയോജനമാണ് ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്നതെന്നും കോടതി ചോദിച്ചു. കോടതി വിധി വന്നതോടെ തമിഴ്‌നാട്ടിലെ ക്യാമ്പസുകളില്‍ സമ്മിശ്ര പ്രതികരണമാണ് വിഷയത്തിലുണ്ടായിരിക്കുന്നത്.