അബുദാബിയില്‍ മലയാളി കുത്തേറ്റുമരിച്ചു

Posted on: February 6, 2015 9:52 pm | Last updated: February 7, 2015 at 11:52 am

567-VncoUഅബുദാബി: മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പത്തനംതിട്ട കലഞ്ഞൂര്‍ പള്ളികിഴക്കേതില്‍ വീട്ടില്‍ രഞ്ജു രാജു (27) ആണ് ഉറങ്ങികിടക്കവേ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് ദാരുണമായി മരിച്ചത്. അറബ് ടെക് കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായിരുന്നു. മുസഫ്ഫ മലബാര്‍ റസ്‌റ്റോറന്റ് കെട്ടിടത്തിലെ കമ്പനി വക ക്യാമ്പില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന പാക്കിസ്ഥാന്‍കാരനായ യുവാവാണ് കുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയുന്നു. കുത്തേറ്റ രഞ്ജു തൊട്ടടുത്ത മലയാളികളുടെ മുറിയിലത്തെി വിവരം പറഞ്ഞുവെങ്കിലും വൈകാതെ കുഴഞ്ഞുവീണ് മരിച്ചു. റോബിയയാണ് ഭാര്യ. രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം. ആറു മാസം ഗര്‍ഭിണിയാണ്.