ടി പി വധം പ്രതിസന്ധി സൃഷ്ടിച്ചതായി സിപിഎം കരട് റിപ്പോര്‍ട്ട്‌

Posted on: February 6, 2015 9:02 pm | Last updated: February 6, 2015 at 11:27 pm

tp-chandrasekaran-350x210തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി സിപിഎം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ടി പി വധത്തിനു ശേഷമുള്ള വിവാദങ്ങളാണു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞടുപ്പുദിവസം വി.എസ്. അച്യുതാനന്ദന്‍ ടി.പിയുടെ വീട് സന്ദര്‍ശിച്ചതു ശരിയായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.