Connect with us

Gulf

കെട്ടിട നിര്‍മാതാക്കള്‍ അതിര്‍ത്തികടക്കുന്നു

Published

|

Last Updated

ദുബൈ: ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ശോഭ ഡെവലപ്പേഴ്‌സ് വിദേശങ്ങളില്‍ അഞ്ച് വില്‍പന കേന്ദ്രം തുറക്കും. ബിസിനസ്‌ബേയിലെ ശോഭ ഹര്‍ട്ട്‌ലാന്റില്‍ 400 കോടി ഡോളര്‍ ചെലവു ചെയ്ത് 282 വില്ലകളും 1,800 അപ്പാര്‍ട്ടുമെന്റുകളുമുള്ള പട്ടണം ശോഭ ഡവലപ്പേഴ്‌സ് പണിയുന്നുണ്ട്. ഇത് വിതരണം ചെയ്യാന്‍ ലണ്ടന്‍, സിംഗപ്പൂര്‍, റിയാദ്, ദോഹ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലാണ് വില്‍പന കേന്ദ്രം തുറക്കുന്നത്. ബിസിനസ് ബേയിലെ ഒന്നാം ഘട്ടത്തിലെ 73 വില്ലകളും 79 അപ്പാര്‍ടുമെന്റുകളും ഇതിനകം വിറ്റുപോയി. കഴിഞ്ഞ വേനല്‍കാലത്താണ് നിര്‍മാണം തുടങ്ങിയത്. മലയാളിയായ പി എന്‍ സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭ ഡവലപ്പേര്‍സ് ലോകത്തില്‍ തന്നെ അറിയപ്പെടുന്ന കമ്പനിയാണ്.
ദുബൈയിലെ നിര്‍മാതാക്കളായ ഇമാര്‍, ഡമാക് തുടങ്ങിയ കമ്പനികളും ലണ്ടന്‍, റിയാദ്, ജിദ്ദ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നു. യു എ ഇയില്‍ ഇടപാടുകള്‍ 15 ശതമാനം കുറഞ്ഞ പശ്ചാത്തലത്തിലാണിത്.