Connect with us

Gulf

കുട്ടികള്‍ക്ക് ഉത്തേജക പാനീയം നല്‍കിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ

Published

|

Last Updated

ഫുജൈറ: 18 വയസിന് താഴെയുള്ളവര്‍ക്ക് ഉത്തേജക പാനീയങ്ങള്‍ വില്‍പന നടത്തുന്നവരില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി ആണ് ഇക്കാര്യം പറഞ്ഞത്. കുട്ടികള്‍ക്ക് ഇത്തരം പാനീയങ്ങള്‍ നല്‍കരുതെന്ന് മന്ത്രാലയം അടിക്കടി മുന്നറിപ്പ് നല്‍കിയിട്ടും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പാനീയങ്ങളുടെ ഡീലര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് അല്‍ നുഐമി നിലപാട് വ്യക്തമാക്കിയത്. ഉത്തേജക പാനീയങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി. ഇവ കുട്ടികളുടെ ആരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കുമെന്നും പഠനങ്ങളില്‍ വ്യക്തമായിരുന്നു.
ഉത്തേജക പാനീയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഗ്രോസറികളുമെല്ലാം നടത്തുന്നവര്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കടുത്ത പിഴ ഉള്‍പെടെയുള്ള നിയമനടപടികള്‍ക്ക് വിധേയരാവേണ്ടി വരും.
ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ കടകൡ പരിശോധന നടത്തുന്നുണ്ട്. നിയമം ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ ലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നും ഇക്കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും ആരും പ്രതീക്ഷിക്കേണ്ടെന്നും അല്‍ നുഐമി പറഞ്ഞു.