Connect with us

Gulf

ആഫ്രിക്കന്‍ വംശജന്‍ ദേഹത്ത് സ്വയം മുറിവേല്‍പിച്ചു മരിച്ചു

Published

|

Last Updated

ദുബൈ: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് ആഫ്രിക്കന്‍ വംശജന്‍ ദേഹത്ത് സ്വയം മുറിവേല്‍പ്പിച്ചു മരിച്ചു. സ്പ്രിംഗ്‌സ് 11ല്‍ സ്ട്രീറ്റ് നമ്പര്‍ മൂന്നിലായിരുന്നു സംഭവമെന്ന് ദുബൈ പോലീസ് വ്യക്തമാക്കി.
മാനസികമായ പ്രശ്‌നങ്ങളുള്ള ആളായിരുന്നു ഇയാളെന്ന് ദുബൈ പോലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഖലീല്‍ അല്‍ മന്‍സൂരി വ്യക്തമാക്കി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് ഇയാളുടെ മാനസിക നില കൂടുതല്‍ വഷളായതോടെ സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി മരിക്കുകയുമായിരുന്നുവെന്ന് തെരുവില്‍ സംഭവത്തിന് സാക്ഷിയായവര്‍ വ്യക്തമാക്കി.
ആഫ്രിക്കന്‍ യുവാവ് മരിച്ച സ്ഥലം വേര്‍തിരിച്ച് പോലീസ് ബന്ധവസ്ഥില്‍ ആക്കിയിരുന്നു. പിന്നീട് ഇവിടെ തളംകെട്ടിയ ചോര ശക്തികൂടിയ വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് വൃത്തിയാക്കി. ഇന്നലെ വൈകുന്നേരം നടക്കുന്ന ദുബൈ സൈക്കിള്‍ ടൂറിന്റെ റൂട്ടില്‍ ഉള്‍പെട്ടതാണ് ഈ സ്ട്രീറ്റും. രാവിലെ എട്ടിന് ശേഷമായിരുന്നു സംഭവമെന്ന് സമീപത്തെ താമസക്കാരില്‍ ഒരാള്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് തടിച്ചുകൂടിയവരെ പോലീസ് പിരിച്ചയക്കുകയായിരുന്നു.

Latest