ബലാത്സംഗ വീരന്മാരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടു; സാമൂഹിക പ്രവര്‍ത്തകക്ക് നേരെ ആക്രമണം

Posted on: February 6, 2015 3:10 pm | Last updated: February 6, 2015 at 6:19 pm

sunitha-krishnanഹൈദരാബാദ്: യുവതിയെ കൂട്ടബലാത്സംഘത്തിനിരയാക്കിയവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് മണിക്കൂറുകള്‍ക്കകം സാമൂഹിക പ്രവര്‍ത്തകക്ക് നേരെ ആക്രമണം. മലയാളി സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണന് നേരെയാണ് ഹൈദരാബാദില്‍ വെച്ച് ആക്രമണമുണ്ടായത്.

ഹൈദരാബാദില്‍ ആറ് മാസം മുമ്പ് നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അഞ്ച് പേരുടെ ചിത്രങ്ങളാണ് സുനിത ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ സുനിതയുടെ വാഹനത്തിന് നേരെ ചിലര്‍ ആക്രമണം നടത്തുകയായിരുന്നു.

സുനിത നേതൃത്വം നല്‍കുന്ന പ്രജ്വല എന്ന സംഘനയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടാന്‍ സോഷ്യല്‍ മീഡിയാ ക്യാമ്പയിനിന് തുടക്കമിട്ടത്.

rapist