Connect with us

Kerala

പാറ്റൂര്‍ ഭൂമി ഇടപാട്: വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്ത തള്ളി

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച തുടര്‍ റിപ്പോര്‍ട്ട് ലോകായുക്ത തള്ളി. ഫയലില്‍ സ്വീകരിച്ച കേസില്‍ കോടതി ആവശ്യപ്പെടാതെ റിപ്പോര്‍ട്ട് (കൂടുതല്‍ വായനക്ക്:പാറ്റൂര്‍ ഭൂമിയിടപാട്: ഉന്നതര്‍ക്ക് പങ്കെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ) സമര്‍പ്പിക്കേണ്ട ആവശ്യമില്ല. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എഫ് ഐ ആറിന്റെ വില പോലുമില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ലോകായുക്ത അതൃപ്തി അറിയിച്ചു. വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപിച്ചു.

Latest