ഇന്ത്യയിലെ മത അസഹിഷ്ണുത ഗാന്ധിജിയെ ഞെട്ടിക്കും: ഒബാമ

Posted on: February 6, 2015 9:00 am | Last updated: February 6, 2015 at 11:18 pm

modi obama3

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് യു എസ് പ്രസിന്‍ഡറ് ബരാക് ഒബാമ. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മ ഗാന്ധിയെ പോലും ഞെട്ടിച്ചേക്കാവുന്ന വിധത്തില്‍ മത അസഹിഷ്ണുത ഇന്ത്യയില്‍ വളരുകയാണെന്നും ഒബാമ പറഞ്ഞു. വാഷിങ്ടണില്‍ നടന്ന നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങില്‍ യു എസ് രാജ്യാന്തര നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു ഒബാമ.

വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. എന്നാല്‍ അടുത്ത കാലത്തായി വിടെ മതങ്ങള്‍ തമ്മില്‍ ആക്രമിക്കപ്പെടുന്നത് പതിവാകുയാണ്. വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും പേരിലാണ് ഈ എറ്റുമുട്ടലുകള്‍ നടക്കുന്നത്. മതങ്ങള്‍ ജനങ്ങളെ നന്മയിലേക്ക് നയിക്കാനുള്ളതാണെന്നും ഒബാമ ചൂണ്ടിക്കാട്ടി.

ജനുവരി അവസാനം നടത്തിയ ഇന്ത്യാ സന്ദര്‍ശനം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഒബാമയുടെ പ്രസംഗം. ഇന്ത്യാ സന്ദര്‍ശന വേകളയിലും ഇന്ത്യയിലെ മതേതരത്വത്തിന് മുറിവേല്‍ക്കുന്നതായി ഒബാമ സൂചിപ്പിച്ചിരുന്നു.